rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി , ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, വയനാട് ,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 720 ആയി. 8752 കുടുംബങ്ങളിലെ 25057 പേർ ക്യാമ്പുകളിലുണ്ട്.