തിരുവനന്തപുരം: കഴിഞ്ഞദിവസം നിര്യാതനായ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വിക്രം സാരാഭായ് സ്‌പെയ്സ് സെന്റർ മുൻ ഡയറക്ടറും സ്‌പെയ്സ്‌ കമ്മിഷൻ മുൻ അംഗവുമായ ഡോ.സുരേഷ് ചന്ദ്ര ഗുപ്തയുടെ (87) സംസ്കാരം നാളെ വൈകിട്ട് 6ന് തൈക്കാട് ശാന്തി കവാടത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സ്വകാര്യആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാളെ രാവിലെ 10ന് ഏറ്റുവാങ്ങി തിരുവനന്തപുരം പുലയനാർകോട്ടയിലെ സപ്തംരംഗ് കോളനിയിലെ വീടായ 'വിദ്യ'യിലെത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക് ശേഷം വൈകിട്ടാണ് സംസ്കാരം. അമേരിക്കയിലുള്ള മക്കളായ ഡോ.അരുൺ ഗുപ്തയും,സാധനാ ഗുപ്തയും നാളെ എത്തിച്ചേരും. ഡോ.ഗുപ്തയുടെ കൊവിഡ് പരിശോധന നെഗറ്റീവാണ്. ഇതേ തുടർന്നാണ് സംസ്കാരത്തിനുള്ള നടപടികൾ നിശ്ചയിച്ചത്. ഞായറാഴ്ച വൈകിട്ട് ഹൃദയസ്തംഭനം മൂലമാണ് ഡോ.സുരേഷ് ചന്ദ്ര ഗുപ്ത നിര്യാതനായത്.