cm

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി യു.എ.ഇയിലെ സന്നദ്ധസ്ഥാപനമായ റെഡ് ക്രസന്റ് വീടുകൾ നിർമ്മിച്ചുനൽകുന്നതിൽ സർക്കാരിന്റെ ലൈഫ് മിഷനുമായി ഒരു പണമിടപാടുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പദ്ധതി നടത്തിപ്പിന് ഏജൻസിയെ കണ്ടുപിടിച്ചതും കരാറുണ്ടാക്കിയതും പണമിടപാട് നടത്തിയതുമെല്ലാം റെഡ് ക്രസന്റാണ്.

ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ പെടുത്തിയാണ് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി 217.88 സെന്റിൽ ഭവനസമുച്ചയ പദ്ധതി ആവിഷ്കരിച്ചത്. ഡി.പി.ആർ തയ്യാറാക്കാൻ ഹാബിറ്റാറ്റിനെ ചുമതലപ്പെടുത്തി. യു.എ.ഇ റെഡ്ക്രസന്റ് അതോറിട്ടി ടീമിന്റെ ജനറൽസെക്രട്ടറി മുഹമ്മദ് അൽഫലാഹിയുടെ നേതൃത്വത്തിൽ ഇവിടെയെത്തിയാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കുൾപ്പെടെ സഹായം ചെയ്യാൻ സന്നദ്ധത അറിയിച്ചത്.