cm

തിരുവനന്തപുരം: രാജമല ദുരന്തത്തിനിരയായവരുടെ ആശ്രിതർക്ക് ഇപ്പോൾ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായത്തോടെ സഹായങ്ങൾ പൂർണമായി അവസാനിക്കുകയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം സമാനദുരന്തത്തിനിരയായവർക്ക് കൊടുത്തതിനേക്കാൾ കൂടുതൽ തുകയാണിപ്പോൾ നൽകിയിട്ടുള്ളത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ സ്ഥലങ്ങളിൽ പിന്നീട് വീട് നിർമ്മാണം സാദ്ധ്യമല്ലാതെ വരും. മറ്റ് സ്ഥലങ്ങൾ കണ്ടെത്തി വീട് നിർമ്മിക്കണം. അവരുടെ തുടർന്നുള്ള ജീവസന്ധാരണത്തിനാവശ്യമായ അത്തരം കാര്യങ്ങൾ തുടർന്നും ആലോചിക്കാൻ തന്നെയാണിരിക്കുന്നത്. അല്ലാതെ അവരെ കൈയൊഴിയലല്ല. എന്തുകൊണ്ട് അവർക്ക് 10ലക്ഷം കൊടുത്തില്ല എന്നത് ചിലർ തെറ്റിദ്ധരിച്ചോ ബോധപൂർവ്വമോ പ്രചരിപ്പിച്ചു.

ദുരന്തസ്ഥലത്ത് താൻ എത്തണമെന്ന് സ്വാഭാവികമായി ആളുകൾ പ്രതീക്ഷിക്കുന്നുണ്ടാവും. അതിൽ തെറ്റ് പറയാനാവില്ല.

കഴിഞ്ഞ വർഷത്തെ പ്രളയഫണ്ട് ചെലവഴിക്കുന്നതിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. കൃത്യമായി തന്നെ പരമാവധി സഹായം ജനങ്ങളിലെത്തിക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.