തിരുവനന്തപുരം:കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസൽട്ടുകൾ വൈകാതെ ലഭ്യമാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമായി. സാമ്പിളുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധനാഫലം ലഭ്യമാക്കാൻ താമസമുണ്ടായ സാഹചര്യത്തിലാണ് ബദൽ മാർഗം തയ്യാറായത്. ഇനി റിസൽട്ടുകൾ ബ്ലഡ് ബാങ്ക് കെട്ടിടത്തിലെ എം.ആർ.ഐ സ്‌കാനിനു സമീപമുള്ള കൗണ്ടറിൽ നിന്നും ലഭ്യമാകും. മൈക്രോബയോളജി ലാബിൽ റിസൽട്ട് തയ്യാറായാൽ ഉടൻ തന്നെ കൗണ്ടറിലുള്ള കംപ്യൂട്ടറിൽ ലഭിക്കും.അവിടെ നിന്നു പ്രിന്റ് നൽകാനുമാകും. അതേസമയം ഫോണിൽ ബന്ധപ്പെട്ടും റിസൾട്ട് അറിയാൻ കഴിയും. റിസൾട്ട് കൗണ്ടറിലെ ഫോൺ നമ്പർ: 04712528520.