new-project

തിരുവനന്തപുരം:സാങ്കേതിക സർവകലാശാലയുടെ ആദ്യ സ്​റ്റാറ്റ്യൂട്ടുകൾ നിലവിൽ വന്നു. സർക്കാർ തയ്യാറാക്കിയ സ്​റ്റാ​റ്റ്യൂട്ടുകളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്. ബോർഡ് ഒഫ് ഗവർണേഴ്സ്, സിൻഡിക്കേ​റ്റ്, അക്കാഡമിക് സമിതി, ഗവേഷണ കൗൺസിൽ എന്നിവയ്ക്കു പുറമെ ഇഗവേർണൻസ് സമിതിയുമുണ്ട്. സ്​റ്റാ​റ്റ്യൂട്ടുകൾ പ്രാബല്യത്തിൽ വന്ന് ആറു മാസത്തിനുള്ളിൽ പരീക്ഷാ മാന്വലും ഫിനാൻസ് മാന്വലും, ഇ-ഗവേർണൻസ് മാന്വലും, അഫിലിയേഷൻ മാന്വലും പ്രസിദ്ധീകരിക്കണം. സർവകലാശാലയിലെയും അഫിലിയേ​റ്റഡ് കോളേജുകളിലെയും വിദ്യാർത്ഥികൾ അടങ്ങുന്ന ജനറൽ കൗൺസിലും ഒരു എക്സിക്യൂട്ടീവ് കൗൺസിലും ഔദ്യോഗിക ഭാരവാഹികളും ചേർന്ന സർവകലാശാല യൂണിയനുമുണ്ടാവും.