തിരുവനന്തപുരം: ദേശീയ ബാലതരംഗം 74-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശഭക്തി സംഗമം മേരാ ഭാരത് മഹാൻ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഓൺലൈൻ മീറ്റിംങ്ങിൽ ഏഴുദിവസം നീണ്ടു നിൽക്കുന്ന 'മേരാ ഭാരത് മഹാൻ' പരിപാടികളുടെ ഉദ്ഘാടനം ദേശീയ ബാലതരംഗം ചെയർമാൻ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്‌തു. കൊവിഡ് മഹാമാരിയിലും ,കരിപ്പൂർ വിമാന ദുരന്തത്തിലും,രാജമല അപകടത്തിലും മരണപെട്ടവർക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ചുള്ള പ്രാർത്ഥനാ ദിനാചരണത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.ശലഭ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കോർഡിനേറ്റർ ജഗത് മയൻ ചന്ദ്രപുരി,ദേശീയ ബാലതരംഗം തിരുവനന്തപുരം ജില്ലാ ചെയർമാൻ പൂവച്ചൽ സുധീർ,ഭാരവാഹികളായ ജിതിൻബാബു,നിതിൻ,ഗോപിക,പത്മശ്രീജഗത്,ധനുഷ,അമൽജിത്ത്,അഭിജിത്ത്,റോബിൻസൺ, സുലൈമാൻ,രൂപേഷ്,ജയശ്രീ,അഞ്ജന,സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന 'മേരാ ഭാരത് മാൻദേശഭക്തി' സംഗമത്തിൽ ഓൺലൈൻ പ്രസംഗമത്സരം, ചിത്രരചനാ മത്സരം, ദേശഭക്തിഗാന മത്സരം എന്നിവയുണ്ടാകും. 'മേരാ ഭാരത് മഹാൻ' സ്വാതന്ത്ര്യദിനത്തിൽ ഓൺലൈൻ വഴി നടക്കുന്ന ദേശഭക്തി സംഗമത്തോടെ സമാപിക്കും.