കോഴിക്കോട്: കൊവിഡ് കാലത്ത് അനുവദിച്ച ഇളവിൽ ജയിലിൽ നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. മൂഴിക്കൽ ചെരിച്ചിൽ മീത്തൽ അക്ഷയ്യുടെ ആക്രമണത്തിലാണ് നാട്ടുകാരനായ മൂസക്കോയ, ഭാര്യ, ആമിന, മരുമകൾ റുസ്ന എന്നിവർക്ക് പരിക്കേറ്റത്. ഇവരെ ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു വർഷമായി ഈ കുടുംബത്തിനെതിരെ ആക്രമണം പതിവാണെന്ന് പരിക്കേറ്റവർ പറഞ്ഞു. ലഹരിക്ക് അടിമയായ അക്ഷയ് റെയിൽവേ ഗേറ്റ് കീപ്പറെ അടിച്ച് പരിക്കേൽപ്പിച്ച കേസുകളിലും പ്രതിയാണ്. മൂസക്കോയയുടെ വീടിന്റെ ചില്ലുകൾ എറിഞ്ഞുതകർക്കുന്നതും ഇയാളുടെ പതിവാണ്. കഴിഞ്ഞ ആഴ്ച ആക്രമണമുണ്ടായപ്പോൾ പരാതി നൽകിയിട്ടും ചേവായൂർ പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ലെന്ന ആക്ഷേപമുണ്ട്.