crime

വടകര: പാലയാട് കരുവഞ്ചേരിയിലെ കളരികുന്ന് മലയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 10 ലിറ്റർ ചാരായവും വാറ്റാനായി സൂക്ഷിച്ച 140 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. വടകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാർ നേതൃത്വം നൽകിയ റെയ്ഡിൽ പ്രിവന്റീവ് ഒാഫിസർ പ്രമോദ് പുളിക്കുൽ, സിവിൽ എക്സൈസ് ഒാഫിസർമാരായ അബ്ദുൾ സമദ്, കെ.കെ ജയൻ, സി.വി സന്ദീപ് എന്നിവർ പങ്കെടുത്തു.