പെരിന്തൽമണ്ണ: സൈലൻസർ, എക്സ്ട്രാ ലൈറ്റുകൾ, നമ്പർ പ്ലേറ്റ് എന്നിവ പിടിപ്പിച്ച് അനധികൃതമായി രൂപമാറ്റം വരുത്തി ഉപയോഗിച്ചിരുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. മലപ്പുറം ആർ.ടി.ഒ അനന്തകൃഷ്ണന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖിനെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. പരിശോധനയെതുടർന്ന് നിയമലംഘനങ്ങൾ ഒഴിവാക്കി വാഹനം ഹാജരാക്കാൻ ജോയിന്റ് ആർ.ടി.ഒ ഉത്തരവിട്ടു. നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കി. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 8547639053 നമ്പറിൽ വിവരമറിയിക്കാമെന്ന് ജോയിന്റ് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു