കണ്ണൂർ: പുല്ലൂപ്പികടവ് പാലത്തിന് സമീപം റോഡരികിൽ നിന്ന് കഞ്ചാവുചെടി കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മൂന്നടിയോളം നീളമുള്ള കഞ്ചാവുചെടി കണ്ടെടുത്തത്. ഈ പ്രദേശങ്ങളിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന പരാതിയെ തുടർന്ന് സ്ഥലം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി സുജിത്ത്, പ്രിവന്റീവ് ഓഫീസർ കെ.പി വിജയൻ, സി.വി. ദിലീപ്, സി.എച്ച് .റിഷാദ്, വി. സതീഷ്, ഗണേഷ്ബാബു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ആഴ്ച പള്ളിക്കുന്ന് അംബിക കോംപ്ലക്‌സ് പരിസരത്തുനിന്നും കഞ്ചാവ് ചെടി കണ്ടെടുത്തിരുന്നു.
.