കടയ്ക്കാവൂർ: പാണന്റെമുക്ക് സ്വദേശികളായ ഡോൺ, സുജിത്ത് എന്നിവർ മത്സ്യ ഫെഡിന്റെ സഹായത്തോടെ പുറം കായലിൽ നടത്തിവന്ന ശുദ്ധ ജല മത്സ്യകൃഷിയിലെ മത്സ്യങ്ങൾ കഴിഞ്ഞരാത്രി മോഷണം പോയി. മൂന്ന് ലക്ഷത്തോളം വിലവരുന്ന കരിമീൻ, കൊഞ്ച് എന്നീ മത്സ്യങ്ങളെയാണ് വളർത്തിവന്നത്. ഈ മാസം അവസാനത്തോടെ വിളവെടുക്കാൻ കഴിയുന്നതായിരുന്നു. മത്സ്യങ്ങളുടെ സംരക്ഷണത്തിനായി കാവൽ പുരയും കാമറയും സ്ഥാപിക്കാൻ പരിപാടി ഇട്ടിരുന്നു കൊവിഡ് കാരണം ഇതിന് കഴിയാത്ത അവസ്ഥയായി. തങ്ങളുടെ എട്ടു മാസത്തെ അദ്ധ്വാനഫലം ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ടത്. അതീവ ദുഃഖത്തിലാണ് യുവ മത്സ്യകർഷകർ.