onelinepadanam

വക്കം: വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകരും ഒരുക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു. അവശേഷിക്കുന്ന 6 കുട്ടികൾക്ക് നാല് ടെലിവിഷൻ സെറ്റുകൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം നൽകിയാണ് സമ്പൂർണ ഓൺലൈൻ പഠന ലക്ഷ്യം നേടിയത്.

ഇതോടെ ടെലിവിഷനോ, മൊബൈൽ ഫോണോ ഇല്ലാത്ത ഒരു വിദ്യാർത്ഥി പോലും ഇവിടെ ഇല്ല എന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വക്കം ഗ്രാമ പഞ്ചായത്ത് കാര്യലയത്തിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ഷൈലജാ ബീഗം സ്കൂളിന്റെ സമ്പൂർണ ഓൺലൈൻ പoന പൂർത്തികരണ പ്രഖ്യാപനം നടത്തി. പി.ടി.എ പ്രസിഡന്റ് ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടി ലജിൻ, എസ്.എം.സി ചെയർമാൻ രാജൻ എന്നിവർ സംസാരിച്ചു.