kanam-rajendran

തിരുവനന്തപുരം: പരിസ്ഥിതി ആഘാതം സംബന്ധിച്ച 2006ലെ വിജ്ഞാപനത്തിൽ മാറ്റം വരുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാർച്ച് 23ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനം രാജ്യത്ത് വലിയ തോതിലുള്ള പരിസ്ഥിതി നാശത്തിന് കാരണമാകുമെന്നതിനാൽ പിൻവലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും കാനം ഇതുസംബന്ധിച്ച് കത്തയച്ചു.

കരട് വിജ്ഞാപനം രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ഭീഷണി സൃഷ്ടിക്കുന്നതും, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുള്ള സുപ്രീം കോടതിയുടേയും വിവിധ ഹൈക്കോടതികളുടേയും വിധിന്യായങ്ങൾക്ക് വിരുദ്ധവുമാണ്. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനാൽ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾക്ക് വായിച്ച് മനസ്സിലാക്കാനോ, അഭിപ്രായം പ്രകടിപ്പിക്കാനോ സാധിച്ചിട്ടില്ല. ഇത് കേന്ദ്ര മന്ത്രിസഭയുടെ അധികാര ദുർവിനിയോഗമാണെന്ന് കാനം പറഞ്ഞു.