mullappally

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിന്മേൽ കേരളത്തിന്റെ ശക്തമായ നിലപാട് അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ കാട്ടിയത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. പരിസ്ഥിതിയെ പൂർണമായും തച്ചുടയ്ക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന് പകരം ഉദാസീനവും നിഷേധാത്മകവുമായ സമീപനമാണ് കേരളം സ്വീകരിച്ചത്. പരിസ്ഥിതിയെ തകർത്ത പാർട്ടിയാണ് സി.പി.എം. അവരുടെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല.