നെയ്യാറ്റിൻകര: ആഘോഷങ്ങളില്ലാതെ നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ സപ്തതി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ 7.30 ന് ബിഷപ്സ് ഹൗസിലെ ചാപ്പലിൽ വികാരി ജനറൽ ജി. ക്രിസ്തുദാസിനും ഫിനാൻസ് ഓഫീസർ ഫാ. സാബു വർഗീസിനും ചുരുക്കം ചില വൈദികർക്കുമൊപ്പം ദിവ്യബലി അർപ്പിച്ചു.
തുടർന്ന് വൈദികർക്കൊപ്പം പ്രഭാതഭക്ഷണ സമയത്ത് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പതിവായുള്ള ആഘോഷങ്ങൾ വേണ്ടെന്ന് ബിഷപ് അറിയിച്ചതിനെ തുടർന്നാണ് പരിപാടിയിൽ ചുരുക്കം വൈദികർ പങ്കെടുത്തത്. രാവിലെ തന്നെ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. തുടർന്ന് വിവിധ രൂപതകളിലെ അദ്ധ്യക്ഷർമാർ ആശംസകൾ അറിയിച്ചു. പാറശാല ബിഷപ് ഡോ. തോമസ് മാർ യൂസേബിയോസും വികാരി ജനറൽ സജിൻ ജോസ് കോണാത്തുവിളയും നേരിട്ടെത്തി ആശംസ അറിയിച്ചു. തുടർന്ന് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിർ അശംസകളറിയിച്ച് ബിഷപ്സ് ഹൗസിലെത്തി.