students

തിരുവനന്തപുരം : ധൃതി പിടിച്ച് നടത്തിയ കെ -മാറ്റ് എം. ബി. എ എൻട്രൻസ് പരീക്ഷ, മാനേജ്‌മെന്റ് പഠനമാഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി.

മുൻവർഷങ്ങളിൽ ഡിഗ്രി പരീക്ഷയ്ക്ക് ശേഷം നടത്തിയിരുന്ന പരീക്ഷ ഇത്തവണ നടന്നത് കൊവിഡ് വ്യാപനത്തിനിടെ ജൂൺ 21 നാണ് .കഴിഞ്ഞ വർഷത്തേതിന്റെ പകുതി വിദ്യാർത്ഥികൾക്ക് പോലും പരീക്ഷ എഴുതാനായില്ല . ഡിഗ്രി അവസാന സെമസ്റ്റർ പരീക്ഷയ്ക്കും മുൻപായിരുന്നു പരീക്ഷ . ഡിഗ്രി പരീക്ഷകൾ പോലും അനിശ്ചിതമായി നീളുന്നതിനിടെയാണിത് . കഴിഞ്ഞ വർഷം വരെ ജെയിംസ് കമ്മിറ്റി നടത്തിയിരുന്ന പരീക്ഷയുടെ ചുമതല ഇപ്പോൾ എൻട്രൻസ് കമ്മീഷണർക്കാണ് .

മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും എം.ബി.എ പഠിക്കാൻ ആഗ്രഹിച്ചിരുന്ന വിദ്യാർത്ഥികളിൽ പലരും കൊവിഡ് കാരണം സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ മടിക്കുകയാണ്. അതേ സമയം,സംസ്ഥാനത്തെ ഭൂരിപക്ഷം എം.ബി.എ കോളേജുകളിലും പകുതിയിലധികം സീറ്റ് ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയും.എം. സി. എ പ്രവേശന പരീക്ഷ കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ റദ്ദാക്കിയിരുന്നു . പ്ലസ്‌ ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എം.ബി.എ പ്രവേശനത്തിന് അനുവദിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.


*പരീക്ഷ എഴുതിയവർ,

വിജയിച്ചവർ:
2019 ഫെബ്രുവരി -9500 -7200
2019 ജൂലായ് - 6000 -3600

2020 ജൂൺ 21 - 5500

ആകെ സീറ്റ് - 6200