തിരുവനന്തപുരം : കൊവിഡ് ബാധിതർ വർദ്ധിക്കുന്ന ജില്ലകളെ കണ്ടെത്തി ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുന്നു. ഓരോ ആഴ്ചയിലെയുരോഗബാധനിരക്ക് വിലയിരുത്തിയാണ് ജില്ലകളെ കണ്ടെത്തുക. ഈ ജില്ലകളിൽ പരിശോധന വർദ്ധിപ്പിക്കുന്നതടക്കം അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സ്വീകരിക്കേണ്ട നടപടികളുടെ വ്യക്തമായ മാർഗനിർദേശം ആരോഗ്യവകുപ്പ് നൽകും. ഈമാസം ആദ്യവാരത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ മലപ്പുറം, കാസർകോട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ആക്ഷൻ പ്ലാൻ നടപ്പാക്കുക. 100 പേരെ പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് 3.3 പേരാണ് പോസിറ്റീവാകുന്നത്. എന്നാൽ ഈ അഞ്ചു ജില്ലകളിൽ ഇതിനെക്കാൾ കൂടിയ പോസിറ്റീവ് നിരക്കാണിപ്പോൾ.
ആക്ഷൻ പ്ളാൻ
ഇൻഫ്ലുവൻസ ലക്ഷണങ്ങളുമായി വരുന്ന എല്ലാവരെയും പരിശോധിക്കും.
വൃദ്ധർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, എന്നിവരെ പ്രത്യേകം പരിശോധിക്കും
സ്വകാര്യ ലാബുകളുടെ പങ്കാളിത്തവും ഉപയോഗിക്കും.
ക്ലസ്റ്ററുകളിൽ വ്യക്തമായ ആസൂത്രണത്തോടെ ആന്റിജെൻ പരിശോധന
ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
മലപ്പുറം 10.3
കാസർകോട് 10
തിരുവനന്തപുരം 9.2
എറണാകുളം 8.3
ആലപ്പുഴ 6.1