police

കിളിമാനൂർ:കളഞ്ഞുകിട്ടിയ പണവും ബാങ്ക് രേഖകളും അടങ്ങിയ കവർ ഉടമയെ തിരികെ ഏൽപ്പിച്ച് യുവാവും സുഹൃത്തും മാതൃകയായി.പൊരുന്തമൺ പൗർണമിയിൽ സന്തോഷും ഓട്ടോ ഡ്രൈവറായ ഷിബുവുമാണ് കളഞ്ഞുകിട്ടിയ കവർ തിരികെ ഏല്പിച്ചത്. വെഞ്ഞാറമൂട് സ്വാമിജി ഭവനിൽ പുഷ്പാംഗദന്റെ (61) 27,000 രൂപ, ചെക്ക് ബുക്ക്, പാസ് ബുക്ക്, ആധാർ കാർഡ് എന്നിവ അടങ്ങിയ കവർ ചൊവ്വാഴ്ച രാവിലെ 11.30 ന് കിളിമാനൂർ സബ് ട്രഷറിയുടെ മുന്നിൽ വച്ച് നഷ്ടപ്പെട്ടു.ഉടൻ തന്നെ ഇദേഹം തൊട്ടടുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സമീപത്തെ സി.സി.ടി.വി പരിശോധിക്കുകയും കവർ ഓട്ടോയിലെത്തിയവർ എടുത്തു കൊണ്ടു പോകുന്നതായും കണ്ടു. ഓട്ടോയുടെ നമ്പരിൽ നിന്നും വിലാസവും ഫോൺ നമ്പരും ശേഖരിച്ച പൊലീസ് ഇവരെ ബന്ധപ്പെട്ടു. എന്നാൽ ഓട്ടോയിൽ ഉണ്ടായിരുന്നവർ കളഞ്ഞു കിട്ടിയ കവറിലുണ്ടായിരുന്ന ആധാർ കാർഡിലെ വിലാസം അന്വേഷിച്ച് പണമടങ്ങിയ കവർ ഉടമയ്ക്ക് തിരികെ നൽകാനായി വെഞ്ഞാറമൂട്ടിലേക്ക് യാത ചെയ്യുകയായിരുന്നു.പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്ന് ഇവർ കിളിമാനൂർ സ്റ്റേഷനിൽ തിരികെ എത്തി പോലീസിന്റെ സാന്നിദ്ധ്യത്തിൽ പണവും രേഖകളും ഉമയ്ക്ക് തിരികെ നൽകി.