കൊട്ടാരക്കര: പ്രമുഖ അഭിഭാഷകനും വെട്ടിക്കവല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ വെട്ടിക്കവല സദനത്തിൽ ബംഗ്ലാവിൽ എം. കുഞ്ഞപ്പിയുടെ മകൻ അഡ്വ. കെ. അലക്സാണ്ടർ (68) നിര്യാതനായി. ഭാര്യ: ഗ്രേസി അലക്സാണ്ടർ (റിട്ട. അദ്ധ്യാപിക, സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കര). മക്കൾ: സുബിൻ അലക്സ് (മാനേജർ, അർമോഡ് കമ്പനി, അലൈൻ), ഡോ. അഞ്ജു അലക്സ് (ദുബായ്). മരുമക്കൾ: മീനു സുബിൻ (അദ്ധ്യാപിക, ഇന്ത്യൻ സ്കൂൾ, ദുബായ്), ആശിഷ് ഇടിക്കുള (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ദുബായ്).