കിളിമാനൂർ: ബി. സത്യൻ എം.എൽ.എയുടെ യും മറ്റ് ജനപ്രതിനിധികളുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഇക്കഴിഞ്ഞ ഒന്നാം തീയതി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുത്ത ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആ യോഗത്തിൽ പങ്കെടുത്ത ബി. സത്യൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം .രഘു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ എന്നിവർ ക്വാറന്റെയിനിൽ പോവുകയും സ്രവ പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ലഭിച്ച ഇവരുടെ ഫലം നെഗറ്റീവായിരുന്നു. അതേ സമയം ജനപ്രതിനിധി എന്ന നിലയിലും, സമൂഹത്തിന് മാതൃകയാകേണ്ട എന്ന നിലയിലും സക്കാർ നിഷ്കർഷിച്ചിട്ടുള്ള പതിനാല് ദിവസം ക്വാറന്റെയിൻ കഴിഞ്ഞ് 17 മുതലേ പൊ പ്രവർത്തനത്തിൽ സജീവമാകൂ എന്ന് ബി. സത്യൻ എം.എൽ.എ അറിയിച്ചു.