മലയിൻകീഴ് : ഗവ.താലൂക്ക് ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ ഊരൂട്ടമ്പലം ഗോവിന്ദമംഗലം സജിത്ത് ഭവനിൽ ബി.ഗോപകുമാർ (64,റിട്ട. കെ.എസ്.ആർ.ടി.സി.ഡ്രൈവർ)കുഴഞ്ഞ് വീണ് മരിച്ചു.ഇന്നലെ രാവിലെ 9.30 മണിയോടെയാണ് സംഭവം.ഒ.പി.ടിക്കറ്റ് എടുക്കുന്നതിനായി നിൽക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടനെ ഡോക്ടറുടെ അടുക്കൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഹൃദ്രോഗത്തിനും,ഷുഗർ,പ്രഷർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ചികിത്സയിലായിരുന്നു.മൃതദേഹം നെയ്യാറ്റിൻകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.ഭാര്യ :പരേതയായ കെ.സുധ.മക്കൾ : ജി.എസ്.സന്ധ്യ, ജി.എസ്.സജിത്ത്കുമാർ (ടെർമോ പെൻപോൾ).മരുമക്കൾ : എസ്.സജിത്ത്കുമാർ,ഐ.ശാലിനി.