temple

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും
ചിങ്ങം ഒന്നു മുതൽ (ആഗസ്റ്റ് 17) ഭക്തർക്ക് പ്രവേശനം അനുവദിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കും. ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. ഒരേസമയം 5 പേർക്ക് പ്രവേശിക്കാം.10 വയസ് കഴിയാത്തവർക്കും 65 വയസ് കഴിഞ്ഞവർക്കും അനുവാദമില്ല.

ഗർഭിണികൾക്കും രോഗങ്ങളുള്ളവർക്കും പ്രവേശനം ഇല്ല. അന്നദാനം, ബലിതർപ്പണം എന്നിവ പാടില്ല. ചിങ്ങ മാസത്തിൽ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു പറഞ്ഞു.

നിർദേശങ്ങൾ
ദർശന സമയത്തും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോഴും പരസ്പരം 6 അടി അകലം പാലിക്കണം.

രാവിലെ 6 മണിക്ക് മുൻപും വൈകിട്ട് 6.30 മുതൽ 7 മണിവരെയും പ്രവേശനം ഉണ്ടാവില്ല.

എല്ലാപേരും മാസ്‌ക് ധരിക്കണം.

പേരും മേൽവിലാസവും ഫോൺ നമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തും.

വഴിപാടുകൾ നടത്താം. പ്രസാദ വിതരണം പ്രത്യേക കൗണ്ടറുകൾ വഴി മാത്രമായിരിക്കും. ക്ഷേത്രക്കുളത്തിൽ കുളിക്കാനോ കൈകാലുകൾ കഴുകുന്നതിനോ അനുവദിക്കില്ല.


ചിങ്ങം ഒന്നിന്

ഗണപതി ഹോമം

ചിങ്ങം ഒന്നിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഒഴികെയുള്ള എല്ലാക്ഷേത്രങ്ങളിലും വിശേഷാൽ ഗണപതിഹോമം നടത്തും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും സബ്ഗ്രൂപ്പ് ഓഫീസർമാരും തയ്യാറെടുപ്പുകൾ നടത്തണം. ഭക്തജനങ്ങളെ വിവരം അറിയിക്കാൻ ബോർഡ് നിർദ്ദേശം നൽകി.