കോവളം: കണ്ടെയ്ൻമെന്റ് സോണിനെ തുടർന്ന് ആഴ്ചകളായി അടച്ചിട്ടിരിക്കുന്ന കോവളം ജംഗ്ഷനിലെ നെടുമം റോഡ് അത്യാവശ്യ സർവീസുകൾക്കായി തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തം. നിലവിൽ പ്രദേശത്ത് പുതിയ പോസിറ്റീവ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ റോഡ് തുറന്ന് കൊടുക്കാൻ അധികൃതർ തയ്യാറാകണമെന്ന് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ്, സൈബർ സേന ചെയർമാൻ കണ്ണൻകോട് സുരേഷ്, ജോ. കൺവീനർ വി.ജി മനോജ് കുമാർ, മുട്ടയ്ക്കാട് ശാഖാ സെക്രട്ടറി പി. സുകേശൻ എന്നിവർ ആവശ്യപ്പെട്ടു.