തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം പൊലീസിന്റെ ഹൈടെക് ക്രൈം എൻക്വയറി സെൽ,പൊലീസ് സൈബർ ഡോം എന്നിവ അന്വേഷിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിലാണ് തീരുമാനം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയോട് ചോദ്യംചോദിച്ച ദൃശ്യമാദ്ധ്യമ പ്രവർത്തകർക്കെതിരെയാണ് വ്യക്തിപരമായ സൈബർ അധിക്ഷേപം. പ്രമുഖ വാർത്താചാനലിലെ അവതാരകയ്ക്കു നേരെയും അധിക്ഷേപമുണ്ടായി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കെ.എം മനോജ് അടക്കമുള്ളവർ സൈബർ അധിക്ഷേപം നടത്തിയെന്നാണ് പരാതി.