പാറശാല: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാറശാല പഞ്ചായത്തിലെ കരുമാനൂർ കാവുവിളയിൽ മരം വീണ് വിട്ടിയോട് ഗോപാലന്റെ വീടിന്റെ മേൽക്കൂര തകർന്നു. വീടിനുള്ളിൽ വൃദ്ധദമ്പതികളുൾപ്പടെ നാല് പേരാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. കാവുവിളയിൽ മരം വീണ് ഇലക്ട്രിക്ക് പോസ്റ്റും ലൈനുകളും തകർന്നിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.