തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ 167-ാം ജയന്തിയോടനുബന്ധിച്ച് ശ്രീ ചട്ടമ്പി സ്വാമി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ജയന്തി പുരസ്കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് നൽകും. പെരുമ്പടവം ശ്രീധരൻ ചെയർമാനും സൂര്യകൃഷ്ണമൂർത്തി, ഡോ. എം.ആർ. തമ്പാൻ എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 24ന് തിരുവനന്തപുരത്ത് നടത്തുന്ന ഹ്രസ്വമായ ചടങ്ങിൽ നൽകുമെന്ന് സമിതി പ്രസിഡന്റ് എസ്.ആർ. കൃഷ്ണകുമാറും വൈസ് പ്രസിഡന്റ് ഡോ. ശ്രീവത്സൻ നമ്പൂതിരിയും അറിയിച്ചു.