oommen-chandy

തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ ഖനന, ക്വാറി, മാഫിയകളെ സഹായിക്കാനുള്ള

പാരിസ്ഥിതിക ഭേദഗതി പിൻവലിച്ച് കൂടുതൽ ശക്തമായ പരിസ്ഥിതി സംരക്ഷണ നിയമം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.

പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം വേണ്ട, പൊതുജനാഭിപ്രായം പരിഗണിക്കേണ്ടതില്ല, ജില്ലാപരിസ്ഥിതി ആഘാത സമിതികൾ വേണ്ട, മുൻകൂർ അനുമതിയില്ലാതെ പണിയാരംഭിക്കാം തുടങ്ങിയ ഇളവുകൾ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.കേരളത്തിലെ 3000ലധികം ക്വാറികളിൽ ലൈസൻസുള്ളത് 800ൽ താഴെയാണ്. 5 ഏക്കർ വരെയുള്ള സ്ഥലത്ത് മുൻകൂർ അനുമതിയില്ലാതെ ഖനനം നടത്താമെന്നും,ഒന്നരലക്ഷം ചതുരശ്രമീറ്റർ വരെയുള്ള നിർമാണത്തിന് പരിസ്ഥിതി മുൻകൂർ അനുമതി വേണ്ടെന്നുമുള്ള വ്യവസ്ഥകൾ സുപ്രീംകോടതിയും ഹരിതട്രൈബ്യൂണലും നേരത്തെ തള്ളിക്കളഞ്ഞതാണെന്നും കത്തിൽ പറഞ്ഞു.