തിരുവനന്തപുരം: പരിസ്ഥിതി ആഘാത നിയമ വിജ്ഞാപനത്തിന്റെ കരടിൽ, സംസ്ഥാനത്തിന്റെ സാഹചര്യത്തിനനുസരിച്ച് ചില മാറ്റങ്ങൾ വേണമെന്ന് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടു.
ബന്ധപ്പെട്ട വിഭാഗങ്ങളുമായെല്ലാം ചർച്ചകൾ നടത്തിയിട്ടേ അന്തിമ തീരുമാനത്തിലെത്താവൂ എന്നും വിജ്ഞാപനത്തിന്മേൽ സമർപ്പിച്ച നിർദ്ദേശങ്ങളിൽ കേരളം വ്യക്തമാക്കി. പാരിസ്ഥിതികാനുമതി അഞ്ച് ഹെക്ടറിനും 100 ഹെക്ടറിനുമിടയിലുള്ള ഖനന പ്രവർത്തനങ്ങൾക്ക് മതിയെന്നാണ് കരട് വിജ്ഞാപനത്തിൽ പറയുന്നത്. അഞ്ച് ഹെക്ടറിന് പകരം രണ്ട് ഹെക്ടറാക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. രണ്ട് ഹെക്ടറിന് മുകളിലുള്ള ഖനന പ്രവൃത്തികൾക്ക് നിർബന്ധമായും പാരിസ്ഥിതികാനുമതി വേണം. അതിൽ താഴെയുള്ള ചെറുകിട ആവശ്യങ്ങൾക്ക് നിലവിലെ ആനുകൂല്യം തുടരാം. അഭിപ്രായം കൈമാറേണ്ട അവസാനദിവസമായ ഇന്നലെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നിർദ്ദേശങ്ങൾ സമർപ്പിച്ചത്. മാർച്ച് 23ന് ഇറക്കിയ കരട് വിജ്ഞാപനത്തിനെതിരെ വിവിധ രാഷ്ട്രീയപ്പാർട്ടികളും പരിസ്ഥിതിസംഘടനകളും രംഗത്ത് വന്നിരുന്നു.
മറ്റ് നിർദേശങ്ങൾ
l പദ്ധതികളുടെ അനുമതിക്ക് മുമ്പ് പൊതു തെളിവെടുപ്പിനുള്ള സമയം 20 ദിവസമായി കുറച്ചത് 30 ദിവസമായി നിലനിറുത്തണം.
l ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിനു മുമ്പ് വിശദമായ പരിശോധനയ്ക്ക് ജില്ലാ പാരിസ്ഥിതിക ആഘാത നിർണയ സമിതികളെ നിലനിറുത്തണം.
l സംസ്ഥാനതലത്തിൽ കൈകാര്യം ചെയ്യേണ്ട അപേക്ഷകളിലും ജില്ലാതല സമിതികൾക്ക് നിർണായക പങ്ക് വേണം