dr

വർക്കല: വർക്കലയിലെ നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന റിമാൻഡ് പ്രതി ചാടിപ്പോയി. നിരവധി മോഷണക്കേസുകളിലെ പ്രതിയും അന്തർസംസ്ഥാന മോഷ്ടാവുമായ കൊല്ലം പുത്തൻകുളം നന്ദുഭവനിൽ ബാബു എന്ന തീവെട്ടി ബാബുവാണ് (61) ഇന്നലെ പുലർച്ചെ നാലോടെ അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയത്. രണ്ടാംനിലയിൽ നിന്നും വെന്റിലേഷൻ ഇളക്കി മാറ്റിയ ശേഷം മുണ്ട് കെട്ടി തൂങ്ങിയിറങ്ങിയാണ് ഇയാൾ പുറത്തിറങ്ങിയത്. കല്ലമ്പലം പൊലീസാണ് രണ്ട് ദിവസം മുമ്പാണ് ബാബുവിനെ ഇവിടെ എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെ തിരുവനന്തപുരം സ്വദേശിയായ വിഷ്ണു എന്ന റിമാൻഡ് പ്രതിയും സമാന രീതിയിൽ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയിരുന്നു.