തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുളള സൈറ്റ് ഓപ്പൺ ആയിട്ടുണ്ടെന്ന പേരിൽ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള വോട്ടർമാരുടെ ലിസ്റ്റ് കാണുന്നതിനുള്ള ലിങ്ക് ആണ് തെറ്റിദ്ധാരണ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് തെറ്റാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന ഊർജ്ജവകുപ്പിന്റെ പച്ച നമ്പർ ബോർഡുള്ള കാറിന്റെ പടം മതസ്പർദ്ധ, രാഷ്ട്രീയ വിദ്വേഷം എന്നിവ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പച്ച നിറത്തിലുള്ള ബോർഡിലാണ്. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടികളുണ്ടാകും.