തിരുവനന്തപുരം : ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവർക്കായി പൊലീസ് ശേഖരിച്ചു നൽകിയ ഭക്ഷണപ്പൊതിയിൽ തനിക്ക് തൊഴിലുറപ്പിലൂടെ ലഭിച്ച 100 രൂപ വച്ച കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റ്യൻ മനുഷ്യസ്നേഹത്തിന്റെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്റെ അധ്വാനത്തിന്റെ ഒരു പങ്ക് അവർ കഷ്ടപ്പാടനുഭവിക്കുന്നവർക്കായി മാറ്റിവയ്ക്കുകയായിരുന്നു. മനുഷ്യന്റെ അപരനോടുള്ള കരുതലും സ്‌നേഹവുമാണ് ഏതു പ്രതിസന്ധിഘട്ടത്തെ മറികടക്കാനും മാറുന്നത്.