കോവളം: വിഴിഞ്ഞം തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് പൊലീസിന്റെ വക മുഖാവരണ വിതരണവും കൊവിഡ് പ്രതിരോധ മാർഗ നിർദ്ദേശവും നൽകി.വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്ത് വന്ന ഡി.സി.പി ദിവ്യാ.വി.ഗോപിനാഥ് മുഖാവരണമില്ലാതെ പോകുന്ന നിരവധി മത്സ്യത്തൊഴിലാളികളെ കണ്ടിരുന്നു.ഇതേക്കുറിച്ച് അവരോട് ചോദിക്കുകയും ചെയ്തിരുന്നു.തുടർന്ന് ഡി.സി.പി ശേഖരിച്ച 3000 മുഖാവരണങ്ങൾ വിഴിഞ്ഞം ഇൻസ്‌പെക്ടർ എസ്.ബി.പ്രവീണിനെ ഏൽപ്പിച്ചു.എസ്.ഐ സജി.എസ്.എസിന്റെ നേത്യത്വത്തിൽ തൊഴിലാളികൾക്ക് വിതരണം ചെയ്യുകയായിരുന്നു