df

വർക്കല: കഴിഞ്ഞദിവസം അകത്തുമുറി എസ് ആർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേ ചാടിപ്പോയ റിമാൻഡ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തി. മാല മോഷണ കേസിൽ തിരുവനന്തപുരം പോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത മുട്ടത്തറ പൊന്നറ ക്ഷേത്രത്തിനു സമീപം പുത്തൻവീട്ടിൽ വിഷ്ണു (25) ആണ് തിങ്കളാഴ്ച രാത്രി 8.45ന് എസ് ആർ മെഡിക്കൽ കോളേജിലെ രണ്ടാം നിലയിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നു വെൻറ്റി ലേഷൻ ഇളക്കിമാറ്റി പുറത്തെത്തി , പൈപ്പ് ലൈനിലൂടെ തൂങ്ങി താഴെയിറങ്ങി മതിൽ ചാടി രക്ഷപ്പെട്ടത് . ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ പൊലീസ് ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. ചൊവ്വ പുലർച്ചെ നാലുമണിയോടെ മറ്റൊരു റിമാൻഡ് പ്രതിയായ തീവെട്ടി ബാബു എന്ന മോഷണക്കേസിലെ പ്രതിയുംസമാന രീതിയിൽ ചാടിപ്പോയിരുന്നു.ഏതാനും മാസങ്ങൾക്ക് മുൻപ് ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് റിമാൻഡ് പ്രതികൾ വെൻറ്റിലേഷൻ ഗ്ലാസ് ഇളക്കിമാറ്റി മുങ്ങിയെങ്കിലും പിന്നീട് ഇവരെ പിടികൂടിയിരുന്നു. അകത്തുമുറി മെഡിക്കൽ കോളേജിൽ പ്രതികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്ന മുറികളിലെ സുരക്ഷാക്രമീകരണം ഊർജ്ജിതപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.