കോഴിക്കോട്: ഇലക്ട്രിക്കൽ, പ്ലംബിംഗ് കടകളിൽ മോഷണം പതിവാക്കിയ സംഘത്തിലുൾപ്പെട്ട യുവതി ചേവരമ്പലത്ത് പിടിയിലായി. ഫറോക്കിൽ താമസമാക്കിയ മീനുവിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന കണ്ണൻ ഓടി രക്ഷപ്പെട്ടു. ചാക്കിൽ കെട്ടിയ മോഷണവസ്തുക്കളുമായി യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് യുവതി പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകൾ ഇവർക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരൂരങ്ങാടി പടിക്കലിലെ കടയിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളുമായി വരുന്നതിനിടെയാണ് കുടുങ്ങിയത്.
പന്തീരാങ്കാവിൽപെരുമണ്ണ റോഡിലെ ഐ.ആർ.എസ് ആർക്കേഡിലെ ലെഗാമ എന്ന കടയിൽ ഇതിനിടെ മോഷണം നടന്നിരുന്നു. മോഷ്ടാക്കൾ ബൈക്കിൽ പോകുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞതിൽ നിന്നുള്ള സൂചന വെച്ചുള്ള അന്വേഷണത്തിലായിരുന്നു അറസ്റ്റ്.