കിളിമാനൂർ: ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. കിളിമാനൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ദീർഘകാലം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ കെ.എം.ജയദേവൻ മാസ്റ്ററുടെ മകൻ കിളിമാനൂർ ഊമൺ പള്ളിക്കര രോഹിണിയിൽ ജെ. ജോസാണ് (53) സുന്മനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്. മൂന്ന് വർഷമായി ചികിത്സയിലായ ജോസിന് ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. ഇതിനകം ലക്ഷക്കണക്കിന് രൂപ ചെലവായി. നിലവിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. ജനുവരി വരെ കാരുണ്യ ചികിത്സാ പദ്ധതിയുടെ സഹായം ലഭിച്ചിരുന്നു. സന്മനസുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ്. കനറാബാങ്ക് കിളിമാനൂർ ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. നമ്പർ- SB 347510 1000 680. IFC CNRB 0003475. ഫോൺ: 854777 1967.