drugs

തിരുവനന്തപുരം:കൊവിഡ് ചികിത്സയ്ക്കായി പങ്കജകസ്തൂരി ഹെർബൽ റിസർച്ച് ഫൗണ്ടേഷൻ വികസിപ്പിച്ച സിങ്കിവീർഎച്ച് ഹെർബോ മിനറൽ മരുന്നിന്റെ അന്തിമക്ളിനിക്കൽ ട്രയൽ ആരംഭിച്ചതായി ഫൗണ്ടേഷന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജെ.ഹരീന്ദ്രൻ നായർ അറിയിച്ചു.

രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 116 കോവിഡ്19 രോഗികൾക്കാണ് ഈ ടാബ്ലെറ്റിന്റെ പ്രാരംഭ ക്ലിനിക്കൽ ട്രയൽ നടത്തിയത്. ഇതിൽ 58 രോഗികൾക്ക് സിങ്കിവീർഎച്ച് ഹെർബോ മിനറൽ മരുന്നാണു നൽകിയത്. ശേഷിക്കുന്നവർക്ക് പ്ലാസിബോ നൽകി. സിങ്കിവീർഎച്ച് നൽകിയവർ ശരാശരി അഞ്ചു ദിവസത്തിനുള്ളിൽ ആർ.ടി.പി.സി.ആറിൽ നെഗറ്റീവ് ആയപ്പോൾ മറ്റുള്ളവർക്ക് ശരാശരി എട്ടു ദിവസം കൊണ്ട് ഭേദമായി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരുന്നു ഇൗ ട്രയൽ. ഇതിന്റെ ഫലവും മറ്റ് വിശദാംശങ്ങളും അംഗീകാരത്തിനായി ആയുഷ് മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.