da

വർക്കല:എസ്എൻഡിപി ശിവഗിരി യൂണിയന്റെ കീഴിലുള്ള എല്ലാ ശാഖകളിലും സൗജന്യ പ്രതിരോധ ഉപകരണ വിതരണത്തിന്റെ രണ്ടാംഘട്ട വിതരണോൽഘാടനം യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ അദ്ധ്യക്ഷതവഹിച്ചു.വേങ്ങോട് ശാഖയിൽ നടന്ന ചടങ്ങിൽ ശാഖാ സെക്രട്ടറി സരസൻ, പ്രസിഡന്റ് സുഗന്ധി, യൂണിയൻ കോഡിനേറ്റർ ജി.ശിവകുമാർ,യൂത്ത് മൂവ്മെന്റ് കൺവീനർ രജനു പനയറ,കിളിമാനൂർ യൂണിയൻ കോഡിനേറ്റർ അനീഷ്,വനിതാ സംഘം കേന്ദ്രകമ്മിറ്റി സമിതി അംഗം പ്രസന്ന തുടങ്ങിയവർ സംബന്ധിച്ചു.