നെടുമങ്ങാട് :നഗരസഭ മുൻ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വാണ്ട മണികണ്ഠന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പാർട്ടി പ്രവർത്തകർ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. ആർ.ജയദേവൻ പുഷ്പചക്രം സമർപ്പിച്ചു.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ നായർ,ടി.ആർ സുരേഷ്‌കുമാർ, കൗൺസിലർ എൻ.ആർ ബൈജു, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്,കെ.എ.അസീസ്,കെ.റഹിം, ഷൈൻലാൽ തുടങ്ങിയവർ നേതൃത്വം നൽകി.