നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 6800 കടന്നു. ജില്ലയിൽ ഇന്നലെ 6 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന 4 ഉദ്യോഗസ്ഥർക്കും നാഗർകോവിൽ മഹിളാസ്റ്റേഷനിൽ ജോലി ചെയ്യുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് രോഗം. തുടർന്ന് സ്റ്റേഷനുകൾ താത്കാലികമായി അടച്ചു. ജില്ലയിൽ ഇതുവരെ 5278 പേർ രോഗമുക്തരായി. നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിലും ഐസൊലേഷൻ സെന്ററുകളിലും സ്വകാര്യ ആശുപത്രികളിലുമായി 1500 ൽ ഏറെ പേർ ചികിത്സയിലുണ്ട്. ഇന്നലെ 6 മരണങ്ങൾ കൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ മരിച്ചവരുടെ എണ്ണം 98.