വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കാരക്കോണത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ 7 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ചാവടി 5, എള്ളുവിള 1, ചെറിയകൊല്ല 1 എന്നിങ്ങനെയാണ്. 44 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വെള്ളറട കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 30 പേരെ ഇന്നലെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. റിസൾട്ട് നെഗറ്റീവായതിനെ തുടർന്ന് 30 പേരെയും വീടുകളിൽ വിട്ടു.