lions

കാട്ടാക്കട: നാടിന് കരുതലാകുന്ന ആരോഗ്യപ്രവർത്തകർക്ക് പ്രതിരോധ കിറ്റുകൾ കൈമാറി കവടിയാർ ലയൺസ് ക്ലബ് മാതൃകയായി. പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ പാലിയേറ്റീവ് കെയർ പ്രവർത്തകർക്ക് വേണ്ടിയാണ് ക്ലബ് പ്രസിഡന്റ് സേവിയർ പ്രൈമസ് രാജൻ, സെക്രട്ടറി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മാസ്ക്, കൈയുറ,സാനിറ്റൈസർ, പി.പി.ഇ കിറ്റ് എന്നിവയെത്തിച്ചത്. ആരോഗ്യ കേന്ദ്രം ഡോക്ടർ വിനോജ്, പാലിയേറ്റീവ് നഴ്‌സ് ഷീബ എന്നിവർ ആശുപത്രിയിൽ ഇവ ഏറ്റുവാങ്ങി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി പോകുമ്പോഴുള്ള മുൻകരുതലിനായാണ് ലയൺസ് ക്ലബ് സൗജന്യമായി ഇവ നൽകിയത്. ലയൺസ് ക്ളബ് അംഗങ്ങാളായ നന്ദൻ, ഗോപിനാഥൻ, കലാലയം കൃഷ്ണൻ എന്നിവരും പങ്കെടുത്തു. ആരോഗ്യ പ്രവർത്തകരുടെ ക്ഷേമവും സുരക്ഷയും നമ്മുടെ സുരക്ഷ കൂടിയാണ് എന്നു ലയൺസ് ക്ളബ് ഭാരവാഹികൾ പറഞ്ഞു. പാലിയേറ്റീവ് കെയർ മേഖലയിൽ മികച്ച പ്രവർത്തനമാണ് പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ നടക്കുന്നത്.