kovalam

കോവളം: വെള്ളാർ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവെ അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധ മരിച്ചു. വാഴമുട്ടം എസ്.എൻ കോട്ടേജിൽ പരേതനായ സുകുമാരന്റെ ഭാര്യ കെ.സരസ്വതി ( 74) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ വെളളാർ ജംഗ്ഷനിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കവെ കോവളം ഭാഗത്തു നിന്നു വരികയായിരുന്ന വാഹനം ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു . തലയ്ക്കും കൈയ്ക്കും പരിക്കേറ്റ സരസ്വതിയെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കൊളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ രണ്ടോടെ മരിച്ചു. വെളഓർ ജംഗ്ഷനിൽ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തിയ്ക്കാത്തതും കോവളം ജംഗ്ഷനിലെ കാമറയിൽ ചിത്രം വ്യക്തമല്ലാത്തതും കാരണം ഇടിച്ച വാഹനത്തെ കണ്ടു പിടിക്കുവാൻ കഴിഞ്ഞില്ല. സുജൻ.എസ്, ശ്യാമ.എസ്, ഹേമലത .എസ് എന്നിവർ മക്കളും ബിനിത.ഐ.സി, പരേതനായ കുമാർ, പ്രദീപ് കുമാർ എന്നിവർ മരുമക്കളുമാണ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.