വർക്കല: വർക്കല നഗരസഭയിലെ ചാലുവിള ഏലായിൽ രണ്ടര ഏക്കർ നിലത്തിലാരംഭിച്ച നെൽകൃഷിയുടെ ഉദ്ഘാടനവും ഗ്രോബാഗ് വിതരണവും കുടുംബശ്രീ പച്ചക്കറിത്തൈ വിതരണവും അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചാലുവിള പാടശേഖര സമിതിയുടെയും സി.പി.എം കല്ലംകോണം ബ്രാഞ്ച് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൃഷിഭവന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് കൃഷി ആരംഭിച്ചത്. ഞാറ് നട്ടാണ് എം.എൽ.എ ഉദ്ഘാടനം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രകാശ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി. സത്യദേവൻ, നോർത്ത് ലോക്കൽ സെക്രട്ടറി നിതിൻനായർ, വർക്കല സഹകരണബാങ്ക് പ്രസിഡന്റ് സി. അജയകുമാർ, കർമ്മസേന ചെയർമാൻ അരവിന്ദൻ, എ.ഡി.എസ് ചെയർപേഴ്സൺ ശോഭ, ബീന, കൃഷി ഓഫീസർ ബൈജു എന്നിവർ പങ്കെടുത്തു.