പൂവാർ: കരുംകുളം പുതിയതുറയിലെ മത്സ്യത്തൊഴിലാളികൾക്ക് വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി ആഴ്ചയിൽ 3 ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ആഴ്ചയിൽ ഒരുദിവസം മാത്രമേ അനുവദിക്കുകയുള്ളു എന്ന അറിയിപ്പ് കിട്ടിയതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. മുൻധാരണപ്രകാരമുള്ള തീരുമാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളികൾ പള്ളി വികാരിയെ കാര്യങ്ങൾ ധരിപ്പിക്കാനായി ഒത്തുകൂടിയത്. തുടർന്ന് എ.ഡി.എമ്മുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിൽ 10 ദിവസത്തിൽ അടുത്തടുത്ത 3 ദിവസം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചു. ഇതിനെ തുടർന്ന് തൊഴിലാളികൾ പിരിഞ്ഞു പോയി.