covid

 രോഗമുക്തി 880

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് 1212 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.1068 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊവിഡ് മുക്തരായവരുടെ എണ്ണം 880 ആണ്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. 22 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

ഇന്നലെ 6 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 126 ആയി. ജൂലായ് 31ന് മരണമടഞ്ഞ ഇടുക്കി സ്വദേശി അജിതൻ (55), ഈമാസം 2ന് മരണമടഞ്ഞ കാസർകോട് സ്വദേശി ആദം കുഞ്ഞി (65), 3ന് മരണമടഞ്ഞ കാസർകോട് ഹരിപുരം സ്വദേശി ഷംസുദീൻ (53), 6ന് മരണമടഞ്ഞ കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പൻ (89), 9ന് മരണമടഞ്ഞ എറണാകുളം അയ്യംപുഴ സ്വദേശിനി മറിയംകുട്ടി (77), 10ന് മരണമടഞ്ഞ തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.