agri

തിരുവനന്തപുരം: ഓണക്കാലത്ത് വിളവെടുക്കാൻ ചെയ്ത കൃഷി കനത്തമഴയിൽ നശിച്ചതോടെ ഇക്കുറിയും കർഷർ പ്രതിസന്ധിയിലായി.

ഈ മാസം ഒന്നുമുതലുള്ള പത്തുദിവസം പെയ്ത മഴ

1.29 ലക്ഷം കർഷകരുടെ അദ്ധ്വാനവും പ്രതീക്ഷയുമാണ് വെള്ളത്തിൽ മുക്കിയത്. 32,643 ഹെക്ടറിലെ കൃഷി നശിച്ചപ്പോൾ 81,080 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടു. കൂടുതൽ നാശമുണ്ടായ പത്തനംതിട്ട ജില്ലയിൽ 21,776.42 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

25,000 മുതൽ 30,000 ടൺവരെ പച്ചക്കറിയാണ് ഓണത്തിന് വേണ്ടിവരുന്നത്. 70 ശതമാനത്തോളം നാട്ടിൽ കൃഷി ചെയ്യുന്നതാണ്. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വന്നതോടെ മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞിരുന്നു. ഇപ്രാവശ്യം

ഓണത്തിന് 10,000 ടൺ പച്ചക്കറിയെങ്കിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തിക്കേണ്ടിവരും.

20 ലക്ഷം ടൺ പച്ചക്കറിയാണ് ഒരു വർഷം വേണ്ടത്. നാട്ടിലെ ഉത്പാദനം 12.5 ടണ്ണായി വർദ്ധിച്ചിരുന്നു.

വിളനഷ്ടം

(തുക ലക്ഷത്തിൽ)

വാഴക്കൃഷി: 19,639

പച്ചക്കറി: 1070.71

മരച്ചീനി: 9,026

ഏലം: 4,754

നെല്ല്: 7,540

കുരുമുളക്: 6,146

നാശം, നഷ്ടം

(പ്രദേശം ഹെക്ടറിൽ, തുക ലക്ഷത്തിൽ )

തിരുവനന്തപുരം: 5,631 1,346
കൊല്ലം: 329 1,001
പത്തനംതിട്ട: 1,139 21,776
ആലപ്പുഴ: 1,551 2,924
കോട്ടയം: 1,578 3,329
ഇടുക്കി: 2,364 19,804
എറണാകുളം: 13,145 1,943
തൃശൂർ: 198 625
പാലക്കാട്: 335 1,283
മലപ്പുറം: 991 4,012
കോഴിക്കോട്: 2,358 1,713
വയനാട് 1,132 11,140
കണ്ണൂർ: 1,311 9,389
കാസർകോട്: 574 787