v

വെഞ്ഞാറമൂട്: സാമൂഹിക സാംസ്കാരിക മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാര സമർപ്പണവും കർഷക അവാർഡ് വിതരണവും 17 ന് വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് നടക്കും. വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും ജനപ്രതിനിധിയും പൊതു പ്രവ‌ർത്തകനുമായിരുന്ന വയ്യേറ്റ് കെ. സോമന്റെ സ്മരണാർത്ഥം ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രതിഭാ പുരസ്കാരത്തിന് മെഡിക്കൽ ഓഫീസർ സജികുമാർ അർഹനായി.

ഇതോടൊപ്പം ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള മികച്ച കർഷകർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും. ബാങ്ക് പ്രസിഡന്റ് എ.എം. റെെസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുയോഗം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് മുഖ്യാതിഥിയായിരിക്കും.