bev-q

തിരുവനന്തപുരം:ലോക്ക് ഡൗൺ ഇളവ് നൽകിയതോടെ നഗരത്തിലെ ബെവ്കോ ഒൗട്ട്‌ലെറ്റുകൾ തുറന്നതായി അധികൃതർ. കണ്ടെയ്ൻമെന്റ് സോണുകളിലേതൊഴികെ നഗരത്തിലെ മറ്റെല്ലാ ചില്ലറ വില്പനശാലകളും തുറന്നു. മദ്യം വാങ്ങുന്നതിന് ബെവ്ക്യു ടോക്കൺ വാങ്ങണം. ജില്ലയിൽ ബിവറേജസിന്റെ 31 ഒൗട്ട്‌ലെറ്റുകളാണുള്ളത്. ബാലരാമപുരം, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ വെയർഹൗസുകൾക്ക് കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.

 പ്രവർത്തിക്കുന്ന ഒൗട്ട്‌ലെറ്റുകൾ

തിരുവനന്തപുരം നഗരത്തിൽ പവർഹൗസ് റോഡ്, പഴവങ്ങാടി, പട്ടം, ഉള്ളൂർ, അരശുംമൂട്, ചേങ്കോട്ടുകോണം, പോത്തൻകോട്, വട്ടിയൂർക്കാവ്, നെട്ടയം മുക്കോല, പേട്ട, കോവളം എന്നീ ഔട്ട് ലെറ്റുകളാണുള്ളത്. ഇതിൽ പേട്ട, കോവളം ഔട്ട്ലെറ്റുകൾ കണ്ടെയ്ൻമെൻ് സോണിലായതിനാൽ അടഞ്ഞു കിടക്കുകയാണ്. നഗരത്തിന് പുറത്തെ കോട്ടുകാൽ, ചപ്പാത്ത്, പാറശാല, കളിയിക്കാവിള, വെള്ളറട, വിഴിഞ്ഞം മുക്കോല ഔട്ട്ലെറ്റുകളും അടഞ്ഞു കിടക്കുകയാണ്.

കണ്ടെയ്ൻമെന്റ് സോൺ മാറിയാലേ ഇവ തുറന്ന് പ്രവർത്തിക്കൂ. കണ്ടെയ്ൻമെന്റ് സോണിലായിരുന്ന പട്ടത്തെ ഔട്ട്ലെറ്റ് ഇന്നലെ മുതൽ പ്രവർത്തിച്ചുതുടങ്ങി.

#നഗരത്തിന് പുറത്ത് പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ

മംഗലപുരം, കല്ലറ, ചിറയിൻകീഴ്, വർക്കല, കടയ്ക്കാവൂർ നെല്ലിമുക്ക്, നെടുമങ്ങാട്, വിതുര, കോലിയക്കോട്, പാണ്ടിയൻപാറ, ആര്യനാട്, നെയ്യാറ്റിൻകര- പൂവാർ റോഡ്, ബാലരാമപുരം, തിരുപുറം. കാട്ടാക്കട, മലയിൻകീഴ്, നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷൻ.