വിതുര:കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയും, ശക്തമായ കാറ്റും തൊളിക്കോട് പഞ്ചായത്തിൽ കനത്ത നാശം വിതച്ചു.മലയടി,പുളിമൂട്, കണ്ണങ്കര,ചെറുവക്കോണം മേഖലയിൽ അനവധി വീടുകൾ തകർന്നു.വാഴ,പച്ചക്കറി, കൃഷികൾ വ്യാപകമായി നശിച്ചു.കാറ്റത്ത്‌ റബർ മരങ്ങളും ഒടിഞ്ഞും,കടപുഴകിയും വീണു.തൊളിക്കോട് അരുൾ ജോർജ്ജി ന്റെ വാഴ തോട്ടം കാറ്റത്ത്‌ നശിച്ചു.ആയിരത്തോളം വാഴകൾ ഒടിഞ്ഞു വീണു.മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ട്.വില്ലേജ് ഓഫിസിലും,കൃഷി ഓഫിസിലും പരാതി നൽകി.